അഭ്യൂഹങ്ങള്‍ സത്യമെന്ന് തെളിയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്‌ബ. അടുത്ത താരക്കൈമാറ്റ സമയത്ത് സ്‌പാനിഷ് ക്ലബുകളായ

മാഞ്ചസ്റ്റര്‍: അടുത്ത താരക്കൈമാറ്റ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് ഫ്രഞ്ച് താരം പോൾ പോഗ്ബ. സ്പാനിഷ് ലീഗിലെ റയൽ മാഡ്രിഡോ
ബാഴ്സലോണയോ ആയിരിക്കും തന്‍റെ പുതിയ തട്ടകമെന്നും പോഗ്ബ വ്യക്തമാക്കി. 

അഞ്ച് വർഷ കരാറിൽ 2016 ഓഗസ്റ്റിലാണ് യുവന്‍റസിൽ നിന്ന് 89 മില്യണ്‍ പൗണ്ടിന് പോഗ്ബ യുണൈറ്റഡിലെത്തിയത്. കോച്ച് മോറീഞ്ഞോയുമായുള്ള അസ്വാരസ്യങ്ങളാണ് പോഗ്ബയുടെ തീരുമാനത്തിന് പിന്നിൽ. റയലും ബാഴ്സയും നേരത്തേ മുതൽ പോഗ്ബയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ക്ലബുകളാണ്.