Asianet News MalayalamAsianet News Malayalam

ബി​സി​സി​ഐ 455 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്

PCB to demand around 70 million from BCCI as compensation
Author
First Published Sep 30, 2017, 8:07 PM IST

ക​റാ​ച്ചി: ബി​സി​സി​ഐ 455 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കാ​തി​രു​ന്ന​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് 70 ദ​ശ​ല​ക്ഷം ഡോ​ള​ർ പി​സി​ബി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഐ​സി​സി ത​ർ​ക്ക​പ​രി​ഹാ​ര സ​മി​തി​ക്കു​മു​മ്പാ​കെ പി​സി​ബി ഉ​ട​ൻ പ​രാ​തി ന​ൽ​കും. 

ആ​റ് ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കാ​ൻ ബി​സി​സി​ഐ ത​ങ്ങ​ളു​മാ​യി 2014 ൽ ​ക​രാ​ർ ഒ​പ്പി​ട്ടു. ഇ​തി​ൽ ആ​ദ്യ പരമ്പര പാ​ക്കി​സ്ഥാ​നി​ൽ ന​ട​ക്കു​മെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത് ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും പി​സി​ബി ചെ​യ​ർ​മാ​ൻ ന​ജം സേ​ത്തി പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നു​മാ​യി ക​ളി​ക്കു​ന്ന​തി​ന് യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ലാ​തി​രി​ക്കെ 2008 മു​ത​ൽ ത​ങ്ങ​ളു​മാ​യി ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നും ഇ​ന്ത്യ പി​ൻ​മാ​റി​യെ​ന്നും സേ​ത്തി പ​റ​ഞ്ഞു. 

2015 മു​ത​ൽ 2023 വ​രെ ആ​റ് ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര​ക​ൾ ക​ളി​ക്കു​ന്ന​തി​നാ​ണ് ബി​സി​സി​ഐ​യു​മാ​യി ക​രാ​റി​ലാ​യ​ത്. ത​ങ്ങ​ളു​ടെ ഹോം ​മാ​ച്ചു​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും സ​മ്മ​ത​മു​ള്ള നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ക​ളി​ക്കാ​മെ​ന്നു​വ​രെ നി​ർ​ദേ​ശം വ​ച്ച​താ​ണെ​ന്നും പി​സി​ബി ചെ​യ​ർ​മാ​ൻ പ​റ​യു​ന്നു. നി​ഷ്പ​ക്ഷ വേ​ദി​യി​ൽ​പോ​ലും ക​ളി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​കാ​ത്ത​തു മൂ​ലം പി​സി​ബി​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണ് ബി​സി​സി​ഐ വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷം എ​ത്ര​യും വേ​ഗം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ​രാ​തി ന​ൽ​കു​മെ​ന്നും പി​സി​ബി ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Follow Us:
Download App:
  • android
  • ios