പെലെ ഒപ്പിട്ട ജേഴ്സികൾ, ബൂട്ടുകൾ, പന്തുകൾ, മെഡലുകൾ തുടങ്ങി രണ്ടായിരത്തോളം സാധനങ്ങളാണ് ലേലത്തിനുള്ളത്. ഇതിൽ ഏറ്റവും വിശിഷ്ടം, എന്‍റെ മകനോളം പ്രിയം എന്ന് പെലെ വിശേഷിപ്പിക്കുന്ന 1970ലെ ലോകകപ്പ് വിജയത്തോടെ ഫിഫ നൽകിയ യൂൾറിമെ ട്രോഫിയുടെ മാതൃകയാണ്.
ഇവയെല്ലാം സ്വന്തം വീട്ടിലെ അലമാരകളിൽ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് മറ്റുള്ളവരുടെ കൈവശമിരിക്കുന്നതാണെന്നും പെലെ പറയുന്നു. ലേലത്തിലൂടെ എഴുപത് ലക്ഷം ഡോളർ സമാഹരിക്കാമെന്നാണ് പെലെയുടെ പ്രതീക്ഷ. ബ്രസീലിലെ ആശുപത്രികളിൽ കഴിയുന്ന നിർധനരായ രോഗികളെ സഹായിക്കാനും മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുക.
അടുത്തയാഴ്ച നടക്കുന്ന ലേലത്തിന് മുന്നോടിയായി ലണ്ടനിൽ പ്രദർശനത്തിന് വരിച്ചിരിക്കുകയാണിപ്പോൾ പെലെയുടെ ഫുട്ബോൾ സമ്പാദ്യം.
