ബെഞ്ചമിന്‍ മെന്‍ഡി എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാസ് മറുപടി നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. എനിക്കറിയില്ല, ഇന്‍സ്റ്റാഗ്രാമില്‍ ലൊക്കേഷന്‍ നോക്കണം എന്നായിരുന്നു പെപ് പറഞ്ഞത്.
മാഞ്ചസ്റ്റര്‍: ബെഞ്ചമിന്‍ മെന്‍ഡി എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മാസ് മറുപടി നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. എനിക്കറിയില്ല, ഇന്‍സ്റ്റാഗ്രാമില്‍ ലൊക്കേഷന്‍ നോക്കണം എന്നായിരുന്നു പെപ് പറഞ്ഞത്.
പരിക്ക് കാരണം കഴിഞ്ഞ നവംബര്‍ മുതല്‍ കളത്തിനു പുറത്താണ് മെന്‍ഡി. എന്നാല്‍ യൂറോപ്പില്‍ യാത്ര ചെയ്യാന്‍ സിറ്റി അധികൃതര്‍ താരത്തിന് അവസരം നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ ഹോങ്കോങ് എയര്‍പോര്‍ട്ട് എന്ന ലൊക്കേഷന്‍ വെച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പരിശീകന്റെ രസകരമായ മറുപടി.
പെപ് തുടര്‍ന്നു... ചോദിച്ചപ്പോള്‍ പാരിസില്‍ ആണെന്നാണ് അവന്‍ പറഞ്ഞത്. കുഴപ്പമില്ല, അതിവിടെ അടുത്താണ്. പക്ഷെ ഹോങ്കോങ് ആണെന്നും അറിയുന്നുണ്ട്. അത് വളരെ ദൂരെയാണ്. ഇന്‍സ്റ്റാഗ്രാം നോക്കേണ്ടി വരുമെന്നും രസകരമായി പെപ് മറുപടി പറഞ്ഞു. വീഡിയോ കാണാം.
