യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതിയില്‍ പുതിയ വഴിത്തിരിവ്. റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന പരാതിപ്പെട്ട അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗക്കൊപ്പം റൊണാള്‍ഡോ നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ ഫോട്ടോ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്(എപി)എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 2009 ജൂണ്‍ 13ന് ലാസ്‌വെഗാസിലെ പാംസ് ഹോട്ടലിലെ ബാത്‌റൂമില്‍വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് മയോര്‍ഗയുടെ പരാതി.

ലാസ്‌വെഗാസ്: യുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരായ പീഡന പരാതിയില്‍ പുതിയ വഴിത്തിരിവ്. റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന പരാതിപ്പെട്ട അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗക്കൊപ്പം റൊണാള്‍ഡോ നൈറ്റ് ക്ലബ്ബില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രമുഖ ഫോട്ടോ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്(എപി)എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 2009 ജൂണ്‍ 13ന് ലാസ്‌വെഗാസിലെ പാംസ് ഹോട്ടലിലെ ബാത്‌റൂമില്‍വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് മയോര്‍ഗയുടെ പരാതി.

ഇതേക്കുറിച്ച് വീണ്ടും അന്വേഷിക്കാന്‍ ലാസ്‌വെഗാസ് പോലീസ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഇര നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. പീഡന പരാതി പുറത്തുവന്നതിന് പിന്നാലെ റൊണാള്‍ഡോയെ പോര്‍ച്ചുഗലിന്റെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

എന്നാല്‍ താന്‍ ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതി വ്യാജമാണെന്നാണ് റൊണാള്‍ഡോയുടെ നിലപാട്. തന്റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കാതറിന്‍ മയോര്‍ഗ റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തുവെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 375000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു.