ഐപിഎല്‍ ഒത്തുകളിയോ?! ഹോട് സ്റ്റാര്‍ ലീക്ക് വീഡിയോ സംശയത്തില്‍ ആരാധകര്‍
കൊല്ക്കത്ത: ഐപിഎല്ലില് രണ്ടാം ക്വാളിഫയര് മത്സരത്തിന് മുമ്പ് ഒത്തുകളി സംശയവുമായി ആരാധകര്. ഐപിഎല് മത്സരങ്ങള് നേരത്തെ സ്ക്രിപ്റ്റ് ചെയ്ത് നടക്കുന്ന നാടകമാണെന്നാണ് ആരാധകരുടെ സംശയം. ഹോട്ട് സ്റ്റാറിന്റെ ലീക്കായ ഫൈനലിന്റെ പ്രൊമോ വീഡിയോ ആണ് ആരാധകരില് സംശയമുണര്ത്തിയത്.
രണ്ടാം ക്വാളിഫയറില് കൊല്ക്കത്തയും ഹൈദരാബാദും ഇന്ന് ഏറ്റുമുട്ടാനിരിക്കുകയാണ്. ഈ കളിയില് ജയിക്കുന്ന ടീമാണ് ചൈന്നൈക്കൊപ്പം ഫൈനിലില്മത്സരിക്കുക. എന്നാല് ചെന്നൈയും കൊല്ക്കത്തയും തമ്മിലുള്ള ഫൈനല് മത്സരത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നതോടെ ആരാധകര് ട്വിറ്ററില് ആരോപണങ്ങളുമായി എത്തി.
ഹൈദരാബാദും കൊല്ക്കത്തയും തമ്മിലുള്ള മത്സരം രാത്രി ഏഴിന് കൊല്ക്കത്ത ഈഡന് ഗാര്ഡനിലാണ് നടക്കുന്നത്. ഫൈനലില് ആര് എന്ന് ചോദ്യവുമായി മത്സരത്തിനായി കാത്തിരിക്കുകയാണ് ഇരു ടീമുകളുടെയും ആരാധകര്.
ഈ സമയത്താണ് ഹോട്ട്സ്റ്റാര് വീഡിയോയില് എതിരാളികള് കൊല്ക്കത്തയാണെന്നാണ് കാണുന്നത്. ഏറ്റവും കൂടുതല് ആരാധകരുള്ള ചെന്നൈ കൊല്ക്കത്ത ഫൈനല് തന്നെ ചാനല് റേറ്റിങ് വര്ധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായുള്ള ഒത്തുകളിയാണെന്ന് ചിലര് ആരോപിക്കുന്നു. രണ്ട് തവണ ഐപിഎല് കിരീടം നേടിയ ടീമുകളാണ് കൊല്ക്കത്തയും ചെന്നൈയും.
