കോഴിക്കോട്: പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന നിലപാട് തിരുത്തി അനുരാഗ് ഠാക്കൂര്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഐസിസിയുടെ സമ്മര്‍ദം കാരണമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടക്കുന്നത്. 

ക്രിക്കറ്റ് ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ അനുരാഗ് ഠാക്കൂര്‍ പെട്ടെന്ന് മലക്കം മറിയുകയായിരുന്നു. ഈ വര്‍ഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങളൊന്നുമില്ല. 

ഇനി ഷെഡ്യൂള്‍ ചെയ്താലും അതിന് ബിസിസിഐ തയാറാകില്ല. ബിജെപി ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുക്കാന്‍ കോഴിക്കാട്ട് എത്തിയപ്പോഴായിരുന്നു അദ്ദേഹം പറഞ്ഞത്.