ദില്ലി: ക്രിക്കറ്റ് താരം യുവരാജ് സിംഗിന്‍റെ സാമൂഹ്യ പ്രവര്‍ത്തങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. YOUWECAN ഫൗണ്ടേഷന്‍ വഴി യുവരാജ് സിംഗ് നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. സമൂഹത്തെ സേവിക്കാനുള്ള യുവിയുടെ ഉദ്യമം മാതൃകയാണെന്നും കാന്‍സറിനെ പൊരുതി തോല്‍പിച്ച അദ്ദേഹത്തിന്‍റെ ജീവിതം ഏവര്‍ക്കും പ്രചേദനമാണെന്നും പ്രധാനമന്ത്രി കത്തില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ കത്ത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവരാജ് പുറത്തു വിട്ടത്. ഫൗണ്ടേഷനുള്ള അംഗീകാരമാണ് പ്രധാനമന്ത്രിയുടെ കത്തെന്ന് യുവരാജ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2012 ജൂലൈയിലാണ് യുവരാജ് സിംഗ് YOUWECAN എന്ന പേരില്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഫൗണ്ടേഷനിലൂടെ കാന്‍സറിനെ തുടച്ചുനീക്കാമെന്ന പ്രതീക്ഷ യുവരാജ് പങ്കുവെച്ചു.
