ലക്നോ: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വന്‍ വിജയത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ്. യുപിയില്‍ നേടിയത് വന്‍ വിജയമാണെന്നും യുപിക്കാരനായ കെയ്ഫ് ട്വിറ്ററില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വന്‍വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് നിരവധി പ്രമുഖര്‍ ട്വീറ്റ് ചെയ്തിരുന്നെങ്കിലും കെയ്ഫാണ് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. നന്ദി, ചരിത്രത്തിലില്ലാത്ത പിന്തുണയാണ് ലഭിച്ചതെന്ന് മോദി കെയ്ഫിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…

2014ല്‍ ഉത്തര്‍പ്രദേശിലെ ഫുല്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ കെയ്ഫ് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. അന്ന് കെയ്ഫിനെ തോല്‍പ്പിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേശവ് പ്രസാദ് മൗര്യയെ ആണ് യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നവരില്‍ ഒരാള്‍.

തെരഞ്ഞെടുപ്പിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെയ്ഫ് ഇപ്പോള്‍ ചത്തീസ്ഗഢ് ടീമിന്റെ നായകനാണ്. 2015ല്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയിലേക്ക് പ്രധാനമന്ത്രി കെയ്ഫിനെ നാമനിര്‍ദേശം ചെയ്തിരുന്നു.കെയ്ഫിന്റെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിയും നല്‍കി.