ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്‍റെ തോല്‍വിക്ക് വഴിവെച്ചത് കാരിയൂസിന്‍റെ പിഴവുകളായിരുന്നു
ലിവര്പൂള്: യുവേഫ ചാംപ്യന്സ് ലീഗ് ഫൈനലില് റയല് മാഡ്രിഡിനെതിരെ ലിവര്പൂളിന്റെ തോല്വിക്ക് വഴിവെച്ചത് ഗോള്കീപ്പര് ലോറിസ് കാരിയൂസിന്റെ പിഴവുകളായിരുന്നു. കാരിയൂസിന്റെ അശ്രദ്ധയില് പിറന്ന രണ്ട് ഗോളുകളാണ് ലിവര്പൂളിന് കിരീടം നഷ്ടപ്പെടുത്തിയത്. തോല്വിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില് കാരിയൂസിനെതിരെ വധഭീഷണി അടക്കം വലിയ പ്രതിഷേധം ഉയര്ന്നിരുന്നു.
എന്നാല് മത്സരശേഷം തന്റെ പിഴവില് 24കാരനായ താരം ആരാധകരോട് മാപ്പ് അപേക്ഷിച്ചിരുന്നു. അമ്പത്തിയൊന്നാം മിനിറ്റിൽ ലോവ്റെന്റിന് പന്ത് നൽകാനുള്ള അശ്രദ്ധമായ ശ്രമം ബെന്സേമയുടെ ഗോളാക്കി. സൂപ്പര്താരം ബെയ്ല് 30 വാര നിന്ന് തൊടുത്ത ഷോട്ട് കാരിയൂസിന്റെ ചേരുന്ന കൈകളിലൂടെ വലകുലുക്കുകയായിരുന്നു.സംഭവത്തില് മേഴ്സിസൈഡ് പൊലിസ് അന്വേഷണം ആരംഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
