ഇന്ത്യന്‍ താരം പൂജ വസ്ത്രകര്‍ അടിച്ച സിക്സറാണ് സ്കോര്‍ ബോര്‍ഡില്‍ കൊണ്ടത്.
വഡോദര: സിക്സറടിച്ച് വിജയം നേടുകയെന്നത് പുതുമയല്ല, എന്നാല് ഒറ്റ സിക്സറില് സ്കോര് ബോര്ഡ് തലകീഴായി മറിച്ചിട്ടാലോ. കഴിഞ്ഞ ദിവസം വഡോദരയില് നടന്ന ഇന്ത്യാ-ഓസ്ട്രേലിയ വനിതാ ടീമുകളുടെ ഏകദിന പോരാട്ടത്തിലാണ് രസകരമായ സംഭവം.
ഇന്ത്യന് താരം പൂജ വസ്ത്രകര് അടിച്ച സിക്സറാണ് സ്കോര് ബോര്ഡില് കൊണ്ടത്. ഇതോടെ അക്കങ്ങള് തൂക്കിയിട്ട സ്കോര് ബോര്ഡ് തല കീഴായി മറിഞ്ഞു.
മത്സരത്തില് ഇന്ത്യ 60 റണ്സിന് തോറ്റതോടെ പരമ്പരയും കൈവിട്ടു. പരമ്പരയിലെ അവസാന മത്സരം 18ന് നടക്കും.
