യൂറോ കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലിനു തിരിച്ചടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പോര്‍ച്ചുഗല്‍ സമനില വഴങ്ങി. ഓസ്ട്രിയയാണ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി പാഴാക്കിയതു പോര്‍ച്ചുഗലിനു തിരിച്ചടിയായി. അഞ്ചു മിനിറ്റിന് ശേഷം റൊണാള്‍ഡോ വലകുലുക്കിയെങ്കിലും ഓഫ് സൈഡായി. രണ്ട് മത്സരത്തില്‍ നിന് രണ്ട് പോയിന്‍റുള്ള പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ഐസ്‍ലന്‍ഡ് ഹംഗറിയെ സമനിലയില്‍ തളച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. രണ്ടു കളിയില്‍നിന്നു നാലു പോയിന്‍റുള്ള ഹംഗറിയാണ് ഗ്രൂപ്പില്‍ മുന്നില്‍.