ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രകാശ് പദുക്കോണിന്. 10 ലക്ഷം രൂപയാണ് പുരസ്‌കാരം. ബിഎഐ പ്രസിഡന്റ് ഹിമാന്ത ബിശ്വാ ശര്‍മ്മ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കൊച്ചിയില്‍ നടക്കുന്ന ബി ഡബ്ലു എഫ് വേള്‍ഡ് സീനിയര്‍ ചാംപ്യന്‍ഷിപ്പിനോടനുബന്ധിച്ചാണ് പുരസ്‌കാരപ്രഖ്യാപനം നടന്നത്. സംസ്ഥാനങ്ങള്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായാല്‍ രാജ്യത്തെ അഞ്ച് സ്ഥലങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ബി ഡബ്ലു എഫ് വേള്‍ഡ് സീനിയര്‍ ചാംപ്യന്‍ഷിപ്പിന് ഇന്നലെയാണ് കൊച്ചിയില്‍ തുടക്കമായത്. പതിനേഴാം തീയതി വരെയാണ് ചാംപ്യന്‍ഷിപ്പ്.