ഗെയിലിന്റെ സിക്സ് കണ്ട് അന്തം വിട്ട് പ്രീതി സിന്റ

First Published 16, Apr 2018, 12:11 PM IST
preity zinta reaction over gayle six
Highlights

നാല് സിക്‌സറുകളും ഏഴ് ഫോറുമടക്കം 33 ബോളില്‍ നിന്ന് 63 റണ്‍സെടുത്താണ് ഗെയില്‍ പുറത്തായത്.

മൊഹാലി: പതിനൊന്നാം ഐപിഎല്ലിലെ അരങ്ങേറ്റം അര്‍ധസെഞ്ചുറിയോടെ ക്രിസ് ഗെയില്‍ ഗംഭീരമാക്കിയപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ടീം ഉടമ പ്രീതി സിന്റ. ചെന്നൈയുടെ ദീപക് ചാഹര്‍ എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്തില്‍ ഗെയില്‍ ഈ സീസണിലെ ഏറ്റവും വലിയ സിക്‌സ് പറത്തിയതുകണ്ട് പ്രീ സിന്റി അന്തംവിട്ട് വാ പൊളിച്ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

നാല് സിക്‌സറുകളും ഏഴ് ഫോറുമടക്കം 33 ബോളില്‍ നിന്ന് 63 റണ്‍സെടുത്താണ് ഗെയില്‍ പുറത്തായത്.നേരത്തെ ഐപിഎല്‍ താരലേലത്തില്‍ ആരും ലേലത്തില്‍ വിളിക്കാതിരുന്ന ക്രിസ് ഗെയിലിനെ അവസാന നിമിഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് രണ്ട് കോടി രൂപ നല്‍കി ടീമിലെത്തിക്കുകയായിരുന്നു.

പഞ്ചാബിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഗെയില്‍ ഡഗ് ഔട്ടിലിരുന്ന് കളി കണ്ടു. എന്നാല്‍ ചെന്നൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഗെയിലിനെ കളിപ്പിക്കാന്‍ നിര്‍ദേശിച്ചത് ടീം മെന്ററായ സെവാഗായിരുന്നു. അത് ശരിയായിരുന്നുവെന്ന് വെടിക്കെട്ട് ഇന്നിംഗ്സിലൂടെ ഗെയില്‍ തെളിയിക്കുകയും ചെയ്തു.

 

 

 

loader