പരിശീലകരുടേയും ക്യാപ്റ്റന്‍മാരുടെയേും പതിവ് വാര്‍ത്താസമ്മേളനത്തിന് ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിലെയും അത്‍ലറ്റിക്കൊ ഡി കൊല്‍ക്കത്തയിലേയും പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ എത്തിയത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സി.കെ വിനീത്, സന്ദീപ് നന്ദി എന്നിവരും കൊല്‍ക്കത്ത ടീമില്‍ നിന്ന് അബിനാഷ് റൂയിദാസ്, ജുവല്‍ രാജ എന്നിവരും. ഫൈനലിനെകുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങള്‍ തന്റെ സ്വന്തമാക്കുമെന്നായിരുന്നു വിനീതിന്റെ മറുപടി. കഴിഞ്ഞ തവണ നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാഞ്ഞതിന് ഇത്തവണ കപ്പ് സമ്മാനിച്ച് കണക്ക് തീര്‍ക്കുമെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയുടെ വാഗ്ദാനം. എന്നാല്‍ മഞ്ഞപ്പടയെ പേടിക്കുന്നില്ലെന്നായി കൊല്‍ക്കത്തയുടെ ബംഗാളി താരങ്ങള്‍. മികച്ച് കളിക്കാന്‍ തങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.