ദില്ലി: അണ്ടര്‍19 ലോകകപ്പ് കിരീട നേട്ടത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് നന്ദിയറിയിച്ച് നായകന്‍ പൃഥ്വി ഷാ. ടമിനെ കിരീടത്തിലെത്തിച്ച ടീം ഉപദേശകന്‍ രാഹുല്‍ ദ്രാവിഡിനും സഹപരിശീലകര്‍ക്കും നന്ദിയറിയിക്കുന്നതായി പൃഥ്വി ഷാ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതിഹാസമായ രാഹുല്‍ ദ്രാവിഡിന്‍റെ ഓരോ വാക്കുകളും വ്യക്തിയും താരവുമെന്ന നിലയില്‍ തന്നില്‍ വളരെയേറെ മാറ്റങ്ങള്‍ വരുത്തിയെന്ന് ഷാ പറയുന്നു. 

ടൂര്‍ണമെന്‍റിലുടനീളം പിന്തുണച്ച ആരാധകര്‍ക്കും കിരീട നേട്ടത്തില്‍ ആശംസകളറിയിച്ചവര്‍ക്കും നന്ദിയറിയിക്കുന്നു. നായകനെന്ന നിലയില്‍ ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനായതില്‍ സന്തോഷമുണ്ട്. ആത്മ പ്രചോദനവും ടീം വര്‍ക്കുമാണ് വിജയത്തിന് കാരണമെന്നും പൃഥ്വി ഷാ പറഞ്ഞു. ഫൈനലില്‍ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം കിരീടം ചൂടിയത്. 

View post on Instagram