പൃഥ്വി ഷായെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ഏകദിന പരമ്പരയിലേക്കും അവസരം ഒരുക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു.
മുംബൈ: പൃഥ്വി ഷായെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ഏകദിന പരമ്പരയിലേക്കും അവസരം ഒരുക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു. പിന്നാലെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും പൃഥ്വിയെ തേടിയെത്തി.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഏകദിന ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. അതില്‍ പൃഥ്വിക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായെത്തുക. എന്നാല്‍ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തുക. അങ്ങനെയങ്കില്‍ ശിഖര്‍ ധവാനെ പുറത്തിരുത്താനും സാധ്യതയേറെ.
ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നീക്കം. എന്നാല്‍ പ്രധാനങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ സംരക്ഷിച്ച് നിര്‍ത്തുകയെന്നതും ഇതിന് പിന്നിലുണ്ട്. അതുക്കൊണ്ടാണ് പ്രധാന ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവരെ സ്ഥിരം കളിപ്പിക്കാത്തതും ഇക്കാരണം കൊണ്ടാണാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
