കൊച്ചി: പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് പിന്നാലെ ജയത്തുടക്കത്തിനായി കാലിക്കറ്റ് ഹീറോസ് ഇന്നിറങ്ങുന്നു. ചെന്നൈ സ്‌പാര്‍ട്ടന്‍സിനെതിരായ മത്സരം കൊച്ചിയില്‍ വൈകിട്ട് ഏഴിന് തുടങ്ങും. മത്സരം മലയാളി താരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും. 

കേരള താരമായ ജെറോം വിനീത് നയിക്കുന്ന കാലിക്കറ്റ് ഹിറോസ് ടീമില്‍ ലോകകപ്പ് ജേതാവായ അമേരിക്കന്‍ താരം പോള്‍ ലോട്‍‍മാന്‍ ആണ് പ്രധാന ആകര്‍ഷണം. കാലിക്കറ്റിലെ മലയാളികള്‍ അജിത് ലാ‍ല്‍, സി.കെ. രതീഷ് എന്നിവരാണ്. പരിചയസമ്പന്നനായ ഷെള്‍ട്ടണ്‍ മോസസ് നയിക്കുന്ന ചെന്നൈ ടീമില്‍ ഇന്ത്യന്‍ താരം കൂടിയായ മലയാളി ജി എസ് അഖിന്‍, വിബിന്‍ ജോര്‍ജ് തുടങ്ങിയവരുണ്ട്.