കൊച്ചി: പ്രോ വോളിബോള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇന്ന് രണ്ടാം ജയത്തിനായി ഇറങ്ങുന്നു. വൈകിട്ട് ഏഴിന് തുടങ്ങുന്ന കളിയില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സാണ് എതിരാളികള്‍. യു മുംബയ്ക്കെതിരെ നേടിയ ആധികാരിക വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ബൂ സ്‌പൈക്കേഴ്‌സ്. 

ഡേവിഡ് ലീ, മനു ജോസഫ്, പ്രഭാകരന്‍ എന്നിവരുടെ മികവിലാണ് കൊച്ചിയുടെ പ്രതീക്ഷ. ഹൈദരാബാദ് ബ്ലാക് ഹോകിസിനോട് തോല്‍വി നേരിട്ട അഹമ്മദാബാദ് സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് യു മുംബ വോളിയെ തോല്‍പിച്ചു.  സീസണില്‍ കാലിക്കറ്റിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. അജിത് ലാല്‍, കാര്‍ത്തിക്, ഇലൗനി എന്നിവരുടെ മികവിലാണ് കാലിക്കറ്റിന്‍റെ ജയം.