ക്രിക്കറ്റ് ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി പ്രചാരണ വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ആന്‍ഡ്രൂ ഫ്ലിന്‍റോഫാണ് വീഡിയോയുടെ ജനപ്രീതിക്ക് പിന്നില്‍
ലണ്ടന്‍: റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട് മിന്നുന്ന കുതിപ്പ് നടത്തിയതോടെ ഇംഗ്ലീഷുകാര്‍ ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു ഇറ്റസ് കമ്മിംഗ് ഹോം. വീണ്ടും ലോകകപ്പ് ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് കൊണ്ടു വരുമെന്നായിരുന്നു ഇത് കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ക്രൊയേഷ്യക്ക് മുന്നില്‍ സെമി ഫെെനലില്‍ അടിപതറിയപ്പോള്‍ ഇംഗ്ലീഷുകാരെ കളിയാക്കുന്നതിനുള്ള വാക്കുകളായി ഇറ്റ്സ് കമ്മിംഗ് ഹോം മാറി.
പക്ഷേ, ഇംഗ്ലണ്ടിലെ കളിയാവേശത്തിന് വീണ്ടും മാറ്റൊലി നല്‍കി വീണ്ടും ഒരു ലോകകപ്പ് കൂടെ എത്തുകയാണ്. അത് ഫുട്ബോളല്ല, ക്രിക്കറ്റാണെന്ന് മാത്രം. 2019ലെ ക്രിക്കറ്റ് ലോകകപ്പിന് വേദിയൊരുക്കുന്നത് ഇംഗ്ലണ്ടും വെയ്ല്‍സുമാണ്. ക്രിക്കറ്റ് ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി പുറത്തിറക്കിയ ഒരു പ്രചാരണ വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.
ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ആന്‍ഡ്രൂ ഫ്ലിന്‍റോഫാണ് വീഡിയോയുടെ ജനപ്രീതിക്ക് പിന്നില്‍. ഓണ്‍ ടോപ് ഓഫ് ദി വേള്‍ഡ് (ലോകത്തിന്‍റെ നെറുകയില്‍) എന്നിങ്ങനെ പറഞ്ഞാണ് വീഡിയോയിലെ ഗാനാവതരണം.
ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ടിലെ തെരുവിലൂടെ ഫ്ലിന്‍റോഫ് നടക്കുന്നതും ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തിന് ചുറ്റും അണിനിരക്കുന്നതുമെല്ലാം വീഡിയോയെ രസകരമാക്കുന്നു. അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലെെ 14 വരെയാണ് ലോകകപ്പ് നടക്കുക.
വീഡിയോ കാണാം....
