ദോഹ: ബാഴ്സലോണയുടെ ബ്രസീലിയൻ താരം നെയ്മർ പി എസ് ജിയിലേക്ക്. കരാറിൽ ഒപ്പുവയ്ക്കും മുന്‍പുള്ള വൈദ്യ പരിശോധനയ്ക്കായി നെയ്മർ ഇന്ന് ദോഹയിലെത്തും. റെക്കോർഡ് തുകയായ 222 ദശലക്ഷം യൂറോയാണ് നെയ്മറിനായി പി എസ് ജി മുടക്കുന്നത്.
ട്രാൻസ്ഫർ തുകയ്ക്കൊപ്പം പി എസ് ജിയുടെ ഏയ്‍ഞ്ചൽ ഡി മരിയ, മാർക്കോ വെറാറ്റി എന്നിവരിൽ ഒരാളെയെും നൽകണമെന്നാണ് ബാഴ്സയുടെ നിലപാട്.
പി എസ് ജിയിലേക്ക് മാറണമെന്ന് നെയ്മർ ഉറച്ചനിലപാട് സ്വീകരിച്ചതോടെയാണ് ബാഴ്സലോണ താര കൈമാറ്റത്തിന് തയ്യാറായത്. മയാമിയിൽ റയൽ മാഡ്രിഡുമായുള്ള മത്സരത്തിന് മുൻപ് സഹതാരവുമായി ഉടക്കി നെയ്മർ ടീം വിട്ടിരുന്നു.
പി എസ് ജിയിലെ ബ്രസീൽ താരങ്ങളായ ഡാനി ആൽവസിന്‍റെയും തിയാഗോ സിൽവയുടെയും സാന്നിധ്യവും നെയ്മറുടെ മാറ്റത്തിന് കാരണമായി.
