മോശം ഫോമിലുളള ചേതേശ്വര്‍ പൂജാരയെയും , ശിഖര്‍ ധവാനെയും പിന്തുണച്ച് രഹാനെ

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുകയാണ്. സമീപ കാലത്തെ മികച്ച് പ്രകടനങ്ങളുടെ ബലത്തില്‍ ഇംഗ്ലിഷ് മണ്ണില്‍ വിപ്ലവം നടത്താമെന്ന പ്രതീക്ഷയിലാണ് കോലിപ്പട. എന്നാല്‍ മുന്‍ നിര ബാറ്റ്സ്മാന്‍മാരായ ചേതേശ്വര്‍ പൂജാരയുടെയും ശിഖര്‍ ധവാന്‍റെയും ഫോമില്ലായ്മയാണ് ഇന്ത്യന്‍ സംഘത്തെ അലട്ടുന്നത്.

ഇരുവരെയും പുറത്തിരുത്തണമെന്നതടക്കമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ മാനേജ്മെന്‍റ് ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നാണ് വ്യക്തമാകുന്നത്.

ചേതേശ്വര്‍ പൂജാരയെയും ശിഖര്‍ ധവാനെയും പിന്തുണച്ച് ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ രംഗത്തെത്തി. ഇരുവരുടെയും ഫോമിൽ ടീമിന് ആശങ്കയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആദ്യ ടെസ്റ്റിൽ ഇരുവരെയും ഉള്‍പ്പെടുത്തണോയെന്ന് കോച്ചും ക്യാപ്റ്റനും തീരുമാനിക്കുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.