ഇരട്ടസെഞ്ച്വറികളില്‍ സൗരാഷ്ടയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് റെക്കോര്‍ഡ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്വറി നേടുന്ന
ബാറ്റ്‌സ്മാന്‍ എന്ന നേട്ടം പൂജാര സ്വന്തമാക്കി. പന്ത്രണ്ടാം ഇരട്ടസെഞ്ച്വറിയിലൂടെ വിജയ് മെര്‍ച്ചന്റിന്റെ റെക്കോര്‍ഡാണ് പൂജാര മറികടന്നത്. ഝാര്‍ഖണ്ഡിനെതിരെ 204 റണ്‍സെടുത്തപ്പോഴാണ് നേട്ടം. 10 ഇരട്ടസെഞ്ച്വറി നേടിയിട്ടുള്ള വിജയ് ഹസാരേ, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് പട്ടികയില്‍ മൂന്നാമതുള്ളത്. പൂജാരയുടെ 12 ഇരട്ടസെഞ്ച്വറികളില്‍ മൂന്നെണ്ണം ടെസ്റ്റിലാണെന്ന പ്രത്യേകതയുമുണ്ട്. 37 ഇരട്ടസെഞ്ച്വറികള്‍ നേടിയിട്ടുള്ള ഡോണ്‍ ബ്രാഡ്മാന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പൂജാര ഇനി ഇന്ത്യക്കായി കളിക്കുക.