ജൊഹ്‌നാസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷ പൊലിയുന്നു. അവസാന ദിനം അദ്യ മണിക്കൂറില്‍ തന്നെ ചേതേശ്വര്‍ പൂജാരയെയും പാര്‍ഥിവ് പട്ടേലിനെയും നഷ്ടമായ ഇന്ത്യ 65/5 എന്ന പരിതാപകരമായ അവസ്ഥയിലാണ്. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി പൂജാര രണ്ടാം ഇന്നിംഗ്സിലും റണ്ണൗട്ടാവുകയായിരുന്നു. ഒരു ടെസ്റ്റിന്റെ രണ്ടിന്നിംഗ്സിലും റണ്ണൗട്ടാവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നാണക്കേടും ഇതോടെ പൂജാരയുടെ പേരിലായി.

47 പന്തില്‍ 19 റണ്‍സെടുത്ത പൂജാര ഇല്ലാത്ത മൂന്നാം റണ്ണിനോടി ഡിവില്ലിയേഴ്സിന്റെ ത്രോയില്‍ റണ്ണൗട്ടായി. ആദ്യ ഇന്നിംഗ്സില്‍ പൂജാര പൂജ്യനായാണ് പുറത്തായത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് 25-ാം തവണയാണ് ഒരു ബാറ്റ്സ്മാന്‍ രണ്ടിന്നിംഗ്സിലും റണ്ണൗട്ടാവുന്നത്. 2000ത്തിനുശേഷം ആദ്യത്തേതും.

19 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലാണ് ഇന്ന് നഷ്ടമായ രണ്ടാമത്തെ ബാറ്റ്സ്മാന്‍. 19 റണ്‍സെടുത്ത പാര്‍ഥിവ് റബാദയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ മോണി മോര്‍ക്കലിന്റെ കൈകളിലൊതുങ്ങി.

ഒരു ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലും റണ്ണൗട്ടായ ബാറ്റ്സ്മാന്‍മാര്‍