പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്

കറാച്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ ഇന്ത്യ പാക്കിസ്ഥാനെ വെറുതെ പഴിചാരുകയാണെന്ന് അഫ്രീദി പറഞ്ഞു. അഫ്രീദിയുടെ വാക്കുകളെ ഉദ്ദരിച്ച് പാക് മാധ്യമപ്രവര്‍ത്തകനായ സാജ് സാദിഖാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യത്തെക്കുറിച്ച് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളതാണ്.പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് പിന്‍മാറിയ ഐഎംജി-റിലയന്‍സിന്റെ തീരുമാനത്തെയും അഫ്രീദി വിമര്‍ശിച്ചു.

Scroll to load tweet…

വിഷമഘട്ടത്തിലാണ് നമ്മുടെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് നമ്മള്‍ തിരിച്ചറിയുക. നോക്കു വിദ്യഭ്യാസമ്പന്നരായ അവര്‍ എന്താണ് ചെയ്തതെന്ന്. വിദ്യാഭ്യാസമുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുമോ എന്നും ഐഎംജി-റിലയന്‍സിന്റെ പിന്‍മാറ്റത്തെക്കുറിച്ച് അഫ്രീദി ചോദിച്ചു. പുല്‍വാമ ആക്രമണത്തില്‍ പാക് പങ്ക് നിഷേധിച്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രതികരണവും നേരത്തെ അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. എല്ലാം വ്യക്തമല്ലെ എന്നായിരുന്നു അന്ന് അഫ്രീദി ചോദിച്ചത്.

Scroll to load tweet…