ഐഎസ്എല്‍ ക്ലബ് പൂനെ സിറ്റിയെ ഇനി ഫില്‍ ബ്രൗണ്‍ പരിശീലിപ്പിക്കും. 2006 മുതല്‍ 2010 വരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍. ഐ എസ് എല്‍ സീസണ്‍ തുടങ്ങി ഒരു മാസം ആകും മുമ്പ് തന്നെ പൂനെ സിറ്റി മുന്‍ പരിശീലകനനായ മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗലിനെ പുറത്താക്കിയിരുന്നു.

പൂനെ: ഐഎസ്എല്‍ ക്ലബ് പൂനെ സിറ്റിയെ ഇനി ഫില്‍ ബ്രൗണ്‍ പരിശീലിപ്പിക്കും. 2006 മുതല്‍ 2010 വരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ഹള്‍ സിറ്റിയുടെ പരിശീലകനായിരുന്നു ബ്രൗണ്‍. ഐ എസ് എല്‍ സീസണ്‍ തുടങ്ങി ഒരു മാസം ആകും മുമ്പ് തന്നെ പൂനെ സിറ്റി മുന്‍ പരിശീലകനനായ മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗലിനെ പുറത്താക്കിയിരുന്നു. താല്‍ക്കാലിക പരിശീലകനായി പ്രദ്ധ്യും റെഡ്ഡി ഭേദപ്പെട്ട പ്രകടനത്തിലേക്ക് ടീമിനെ നയിക്കുന്നതിനിടെ ആണ് പുതിയ പരിശീലകന്‍ എത്തുന്നത്. 

പ്രെസ്റ്റണ്‍, ബോള്‍ട്ടന്‍, ഡെര്‍ബി കൗണ്ടി തുടങ്ങിയ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്. കളിച്ചുക്കൊണ്ടിരിക്കെ ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സ്, ബ്ലാക്ക് പൂള്‍, ഹാളിഫാക്‌സ് ടൗണ്‍ എന്നിവര്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇപ്പോള്‍ പൂനെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ വിദൂരത്താണെങ്കിലും പുതിയ പരിശീലകന്റെ വരവ് ഊര്‍ജം നല്‍കും.