Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: ജംഷഡ്പൂരിനെതിരെ പൂനെയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്ക് കൂറ്റന്‍ ജയം. ജംഷഡ്പുര്‍ എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പൂനെ തകര്‍ത്തത്. മലയാളി താരം ആഷിക് കുരുണിയന്റെ മിന്നും പ്രകടനം തന്നെ ഇന്ന് പൂനെ ജേഴ്‌സിയില്‍ കാണാന്‍ കഴിഞ്ഞു. ഒരു അസിസ്റ്റും ഒരു ഗോളും ആഷിഖ് സ്വന്തമാക്കി.

Pune City thrashed Jamshedpur FC in ISL
Author
Jamshedpur, First Published Feb 16, 2019, 10:09 PM IST

ജംഷഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പൂനെ സിറ്റിക്ക് കൂറ്റന്‍ ജയം. ജംഷഡ്പുര്‍ എഫ്‌സിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പൂനെ തകര്‍ത്തത്. മലയാളി താരം ആഷിക് കുരുണിയന്റെ മിന്നും പ്രകടനം തന്നെ ഇന്ന് പൂനെ ജേഴ്‌സിയില്‍ കാണാന്‍ കഴിഞ്ഞു. ഒരു അസിസ്റ്റും ഒരു ഗോളും ആഷിഖ് സ്വന്തമാക്കി. തോല്‍വിയോടെ ജംഷഡ്പുര്‍ എഫ്‌സിയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. 

ആദ്യ പകുതിയില്‍ തന്നെ പൂനെ രണ്ട് ഗോളിന് മുന്നിലെത്തി. 17ാം മിനിറ്റില്‍ റോബിന്‍ സിങ്ങാണ് പുനെയ്ക്ക് ലീഡ് നല്‍കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാഴ്‌സലീഞ്ഞോ ലീഡുയര്‍ത്തി. രണ്ടാം പകുതിയിലും പൂനെ നിര്‍ത്തിയില്ല. 65ആം മിനുട്ടില്‍ ആഷിഖിന്റെ പാസില്‍ നിന്ന് റോബിന്‍ സിംഗ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. 

അഞ്ചു മിനുട്ടിന് ശേഷം ആഷിഖ് പൂനെയുടെ ജയം ഉറപ്പിച്ച നാലാം ഗോളും നേടി. 76ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാല്‍വോ ജംഷഡ്പുരിന്റെ ആശ്വാസ ഗോള്‍ നേടി.

Follow Us:
Download App:
  • android
  • ios