എന്നാൽ എട്ടുവർഷത്തിനിടെ ആദ്യമായി സൈനയ്ക്ക് ആദ്യ പത്തിൽനിന്നും പുറത്തിറങ്ങേണ്ടിവന്നു. അഞ്ചു പടികളാണ് സൈനയ്ക്കു താഴേക്കു ഇറങ്ങേണ്ടിവന്നത്. പരിക്കിനെ തുടർന്ന് ഒളിമ്പിക്സിനു ശേഷം വിശ്രമത്തിലായിരുന്ന സൈന, ചൈന ഓപ്പണിലാണ് തിരിച്ചെത്തിയത്. എന്നാൽ ആദ്യ റൗണ്ടിൽ പുറത്താകുകയും ചെയ്തു. ഇതാണ് റാങ്കിംഗിൽ താഴേയ്ക്കുള്ള വീഴ്ചയ്ക്കു കാരണമായത്.

അതേ സമയം ഹോങ്കോംഗ് ഓപ്പൺ ബാഡ്മിന്‍ണിൽ സൈന നേവാൾ -പി വി സിന്ധു സെമിഫൈനൽ ഇല്ല. സൈന ക്വാർട്ടറിൽ ഹോങ്കോംഗ് താരത്തോട് തോറ്റു. 8-21, 21-18, 21-19  എന്ന സ്കോറിനായിരുന്നു സൈനയുടെ തോൽവി. ഒളിംപിക്സിന്  ശേഷം ശസ്ത്രക്രിയക്ക് വിധേയയായ സൈന കളിക്കുന്ന രണ്ടാമത്തെ ടൂർണമെന്‍റ്
ആയിരുന്നു ഇത്. 

ഇതേസമയം, പി വി സിന്ധു സെമിഫൈനലിൽ കടന്നു. സിന്ധു സെമിയിൽ സിംഗപ്പൂരിന്‍റെ ലിയാംഗ് സിയായുവിനെ തോൽപിച്ചു. 21-17, 21-23, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്‍റെ ജയം. അവസാന ഗെയ്മില്‍ ആറ് പോയിന്‍റിന് പിന്നിട്ടുനിന്ന ശേഷം ശക്താമായി തിരിച്ചുവരുക ആയിരുന്നു സിന്ധു.