സോള്‍: ഇന്ത്യയുടെ പി വി സിന്ധു കൊറിയൻ ഓപ്പൺ ബാഡ്മിണിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സിന്ധു പ്രീക്വാർട്ടറിൽ തായ്‍ലൻഡിന്‍റെ ജിൻഡാപോളിനെ തോൽപിച്ചു. നേരിട്ടുള്ള ഗെയ്‌മുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ 22-20, 21-17. പുരുഷൻമാരിൽ സമീർ വർമ, ഹോങ്കോംഗിന്റെ വോംഗ് വിംഗിനെ തോൽപിച്ച് ക്വാർട്ടറിലെത്തി. സ്കോർ 21-19, 21-13. ഇതേസമയം, പി കശ്യപ് പ്രീക്വാർട്ടറിൽ പുറത്തായി. ഒന്നാംസീഡ് സോൻ വാൻ ഹോയാണ് കശ്യപിനെ തോൽപിച്ചത്.