ഇന്ത്യയുടെ പി വി സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-15, 21-13. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് സിന്ധു ആധിപത്യം തിരിച്ചുപിടിച്ചു.

ബീജിംഗ്: ഇന്ത്യയുടെ പി വി സിന്ധു ചൈന ഓപ്പണ്‍ ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ സിന്ധു സീഡ് ചെയ്യപ്പെടാത്ത ജപ്പാന്റെ സെന കവാക്കാമിയെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-15, 21-13. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കാഴ്ചവെച്ചെങ്കിലും പിന്നീട് സിന്ധു ആധിപത്യം തിരിച്ചുപിടിച്ചു.

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ 6-0ന് സിന്ധു മുന്നിലെത്തിയെങ്കിലും സ്കോര്‍ 8-10ല്‍ എത്തിച്ച് കവാക്കാമി ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ ബ്രേക്കിനുശേഷം ശക്തമായി തിരിച്ചുവന്ന സിന്ധു ആദ്യം 15-11നും പിന്നീട് 201-12നും മുന്നിലെത്തി.

സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍ ഇരവരും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരക്രമം. ഇന്ന് ആദ്യ റൗണ്ടില്‍ സൈന നെഹ്‍‍വാള്‍, തെക്കന്‍ കൊറിയയുടെ സുങ് ജി നെ നേരിടുന്നുണ്ട്. സൈന 2014ല്‍ ഇവിടെ കിരീടം നേടിയിരുന്നു. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയി എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ.