ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തോല്‍വി. വനിത സിംഗിള്‍സില്‍ പി വി സിന്ധുവിനെ
ചൈനീസ് തായ്‌പെയിയുടെ തായ് സു യിംഗ് തോല്‍പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ചൈനീസ് തായ്‌പെയ് താരത്തിന്റെ ജയം. സ്‌കോര്‍ 21-15, 21-17.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മെയ ഹോങ്കോങ്ങിന്റെ നിങ് കാ ലോങ് ആന്‍ഗസാണ് തോല്‍പിച്ചത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഹോങ്കോംഗ് താരത്തിന്റെ ജയം. സ്‌കോര്‍ 21-14, 10-21, 21-11.