തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ ജേതാക്കളെ തിരുവനന്തപുരത്ത് ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. ചടങ്ങ് സംഘടിപ്പിച്ച കമ്പനിയുടെ പേരില്‍ ഭൂമി തട്ടിപ്പ് കേസുണ്ടെന്നും അതിനാല്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്, പി.വി.സിന്ധു എന്നിവര്‍ക്ക് പുറമേ ഇവരുടെ പരിശീലകരെയും മാതാപിതാക്കളെയും ചടങ്ങില്‍ ആദരിച്ചിരുന്നു.
