ക്രിക്കറ്റില്‍ കഴിഞ്ഞ ദിവസമാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വന്നത്. സെപ്തംബര്‍ 28 മുതലാണ് ആഗോളതലത്തില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നത്. ആദ്യമായി ഇത് നടപ്പിലാക്കിയത് ഓസ്ട്രേലിയയിലെ ജെഎല്‍ടി ഏകദിനകപ്പിലാണ്. ഓസ്ട്രേലിയയിലെ പ്രദേശിക ക്ലബുകളുടെ ടൂര്‍ണമെന്‍റാണ് ഇത്. പുതിയ നിയമത്തിന്‍റെ ലംഘനം നടത്തിയ ക്യൂന്‍സ് ലാന്‍റ് ബുള്‍സിന് എതിരാളികള്‍ക്ക് അധികമായി നല്‍കേണ്ടി വന്നത് 5 റണ്‍സ്.
![]()
സംഭവം ഇങ്ങനെ, എതിര്‍ടീമിലെ ബാറ്റ്സ്മാന്‍ മിഡ് ഓഫിലേക്ക് ഡ്രൈവ് ചെയ്ത പന്ത് ക്യൂന്‍സ്ലാന്‍റ് ഫീല്‍ഡര്‍ ലാപ്സ്ചാങ്ക് ഫീല്‍ഡ് ചെയ്യുന്ന പോലെ അഭിനയിച്ച് എറിയുന്നത് പോലെ കാണിച്ചു. ഇതോടെ ബാറ്റ്സ്മാന്മാര്‍ പരിഭ്രമിച്ചു. എന്നാല്‍ ഇയാളുടെ കയ്യില്‍ ബോളില്ലെന്ന് ബോദ്ധ്യപ്പെട്ട ബാറ്റ്സ്മാന്മാര്‍ റണ്‍ പൂര്‍ത്തിയാക്കി.

എന്നാല്‍ എംസിസി പുതിയ നിയമത്തിലെ 41.5 പ്രകാരം ഇത് വലിയ പിഴവാണ്. ഇതോടെ ബോളിംഗ് ടീമിന് 5 റണ്‍സ് പിഴ ചുമത്താന്‍ ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനിച്ചു.
