ലോകകപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തീരുമാനം.
ബ്രസല്സ്: ബെല്ജിയം മധ്യനിരതാരം റഡ്ജ നൈന്ഗോളാന് ദേശീയ കുപ്പായത്തില് നിന്ന് വിരമിച്ചു. ലോകകപ്പിനുള്ള ടീമില് ഇടം ലഭിക്കാതിരുന്നതിനെ തുടര്ന്നാണ് തീരുമാനം. 30കാരനായ റോമയുടെ താരം തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല് കാര്യം അറിയിച്ചത്.
സീരി എയില് റോമയ്ക്ക് വേണ്ടി തകര്പ്പന് പ്രകടമാണ് നൈന്ഗോളാന് പുറത്തെടുത്തുത്. ്എന്നാല് ടാക്റ്റിക്കല് പ്രശ്നം പറഞ്ഞ് കോച്ച് മാര്ട്ടിനസ് താരത്തെ ടീമില് നിന്ന് മാറ്റി നിര്ത്തുകയായിരുന്നു. ബെല്ജിയതിനായി 29 ദേശീയ മത്സരങ്ങള് കളിച്ച താരം ആറ് ഗോളുകള് രാജ്യത്തിനായി നേടിയിട്ടുണ്ട്.
നൈന്ഗോളാന് അദ്ദേഹത്തിന്റെ ക്ലബിനു വേണ്ടി അദ്ദേഹത്തിന്റെ പൊസിഷനില് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്്. എന്നാല് തന്റെ ടീമില് അങ്ങനെയൊരു പൊസിഷന് നൈന്ഗോളാന് കളിക്കാന് കഴിയില്ലെന്ന് മാര്ട്ടിനെസ് പറഞ്ഞു. ഒരു പ്രത്യേക ഫോര്മേഷന് കളിച്ചു വരികയാണ് ആ ഫോര്മേഷനുള്ള താരങ്ങളെയാണ് താന് എടുത്തത് എന്നും മാര്ട്ടിനസ് കൂട്ടിചേര്ത്തു.
