Asianet News MalayalamAsianet News Malayalam

റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയില്‍

  • റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ താരം  ഡൊമിനിക് തീമിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് നദാല്‍ സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 0-6, 6-4, 7-5, 6-7, 7-6. സെമിയില്‍ അര്‍ജന്റീനന്‍താരം മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് നദാലിന്റെ എതിരാളി.
Rafael Nadal into the Semi Finals of US open
Author
New York, First Published Sep 5, 2018, 12:02 PM IST

ന്യൂയോര്‍ക്ക്: റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ താരം  ഡൊമിനിക് തീമിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് നദാല്‍ സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 0-6, 6-4, 7-5, 6-7, 7-6. സെമിയില്‍ അര്‍ജന്റീനന്‍താരം മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയാണ് നദാലിന്റെ എതിരാളി.

ടെന്നിസ് പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്നു ഫ്‌ളെഷിങ് മെഡോയില്‍. ഓരോ സെറ്റും ഇരുവരും മാറി മാറി നേടി. എന്നാല്‍ ലോക ഒന്നാം നമ്പറെ നിഷ്പ്രയാസം അട്ടിമറിക്കും എന്ന തോന്നലിലാണ് ആദ്യ സെറ്റ് തുടങ്ങിയത്. ഒരു ഗെയിം പോലും വിട്ടുനല്‍കാതെ 0-6ന് തീം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ നദാല്‍ തിരിച്ചടിച്ചു. 6-4ന് സെറ്റ് വിജയിച്ചു. മൂന്നാം സെറ്റിന്റെ തുടക്കം മുതല്‍ തീം ലീഡ് നേടി. 4-5ന് അഞ്ചില്‍ നില്‍ക്കെ സെറ്റിന് വേണ്ടി സെര്‍വ് ചെയ്യുന്നു. എന്നാല്‍ സെര്‍വ് ബ്രേക്ക് ചെയ്ത് നദാല്‍ 5-5ന് ഒപ്പമെത്തി. പിന്നാലെ 7-5ന് ഗെയിം സ്വന്തമാക്കി. ടൈ ബ്രേക്കിലേക്ക് നീണ്ട നാലാം സെറ്റ് 6-7ന് തീം സ്വന്തമാക്കി. 

നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം. വിധി നിര്‍ണയിക്കാന്‍ ടൈ ബ്രേക്കര്‍ വേണ്ടിവന്നു. മുന്‍തൂക്കം തീമിനുണ്ടായിരുന്നെങ്കിലും നദാലിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ ഓസ്ട്രിയന്‍ താരം വീണു.

Follow Us:
Download App:
  • android
  • ios