പാരിസ്: ഫ്രാന്‍സിന്റെ മുന്‍ കായിക മന്ത്രി റോഷെലിൻ ബാഷ്‍ലെറ്റിനെതിരെ മാനനഷ്ടക്കേസുമായി ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. 2012ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ നദാൽ സീസണിലെ ആറ് മാസം ഇല്ലാത്ത പരിക്ക് അഭിനയിച്ച് പിന്മാറിയെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് കേസ്. ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഒരു ലക്ഷം യൂറോയാണ് നദാൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പാരിസിലെ കോടതി കേസ് പരിഗണിച്ചെങ്കിലും ഇരു വിഭാഗവും ഹാജരായില്ല.