ലോക റാങ്കിംഗില്‍ നദാല്‍ വീണ്ടും ഒന്നാം സ്ഥാനത്ത്
റോം: ഇറ്റാലിയന് ഓപ്പണ് ടെന്നീസില് റാഫേല് നദാല് ചാമ്പ്യന്. ഫൈനലില് അലക്സാണ്ടര് സ്വരേവിനെ തോല്പിച്ചാണ് നദാല് കിരീടം ചൂടിയത്. സ്കോര് 6-1, 1-6, 6-3. ഇതോടെ റോജര് ഫെഡററെ മറികടന്ന് നദാല് ലോക റാങ്കിംഗില് വീണ്ടും ഒന്നാമതെത്തി. ഇത് എട്ടാം തവണയാണ് ഇറ്റാലിയന് ഓപ്പണ് ടെന്നീസ് കിരീടം നദാല് നേടുന്നത്. കളിമണ് കോര്ട്ടില് നദാലിന്റെ 56-ാം കിരീടനേട്ടമാണിത്.
Scroll to load tweet…
