കൗമാരക്കപ്പില്‍ ഇന്ത്യ നാലാമതും മുത്തമിട്ടിരിക്കുകയാണ്. കലാശക്കളിയില്‍ ഓപ്പണര്‍ മന്‍ജോത് കല്‍റയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍(101) ഓസ്‌ട്രേലിയയെ തോല്‍പിച്ചു. ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്‍ട്രേലിയയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തില്‍ ആണ് ടീം ഇന്ത്യ കൗമാരക്കപ്പ് സ്വന്തമാക്കിയത്. ടീമിന്റെ കാര്യത്തില്‍ അഭിമാനമുണ്ടെന്നായിരുന്നു വിജയത്തിനു ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

എന്റെ കുട്ടികളുടെ അദ്ധ്വാനത്തില്‍ എനിക്ക് അഭിമാനമുണ്ട്. അവരെ ഓര്‍ത്ത് സന്തോഷിക്കുന്നു. കിരീടനേട്ടം ഒരു നല്ല ഓര്‍മ്മയായി അവശേഷിക്കും. പക്ഷേ ഭാവിയില്‍ അവര്‍ക്ക് ഒരുപാട് സ്വന്തമാക്കാനുണ്ട്. ടീമിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി- രാഹുല്‍ ദ്രാവിഡ് പറഞ്ഞു.