ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഇടം കൈയ്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന ഇന്ത്യൻ സംഘത്തിലേക്ക് തിരിച്ചെത്തി. വിരാട് കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുന്നത്. അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതാണ് റെയ്നയെ വീണ്ടും ഇന്ത്യൻ ടീമിലെത്തിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലാണ് റെയ്ന അവസാനമായി ഇന്ത്യൻ ജേഴ്സിയണിയുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ജൊഹാനസ്ബർഗിലാണ് നടക്കുക.

ടീം ഇന്ത്യ : വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, ശിഖാർ ധവാൻ, കെ.എൽ രാഹുൽ, റെയ്ന, ധോണി, ദിനേഷ് കാർത്തിക്, ഹാർദിക്ക് പാണ്ട്യ, മനീഷ് പാണ്ടെ, അക്ഷർ പട്ടേൽ, ചഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ബുമ്ര, ഉനദ്കട്ട്, ഷർദുൽ താക്കൂർ.