ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ കൊല്‍ക്കത്തയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു.
കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗില് ആദ്യ എലിമിനേറ്ററില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാന് റോയല്സിന് 170 റണ്സ് വിജയലക്ഷ്യം. ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന് അജിന്ക്യ രഹാനെ കൊല്ക്കത്തയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്ക്കത്ത ഭേദപ്പെട്ട സ്കോര് പടുത്തുയര്ത്തിയത്.
സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില് കൊല്ക്കത്തയുടെ തുടക്കം ഒട്ടും മികച്ചതല്ലായിരുന്നു. ആദ്യ ഓവറില് തന്നെ ഓപ്പണര് സുനില് നരെയ്ന് നാലു റണ്സുമായി മടങ്ങി. കെ. ഗൗതമിനാിയിരുന്നു വിക്കറ്റ്. മൂന്നാം ഓവറിന്റെ ആദ്യ പന്തില് റോബിന് ഉത്തപ്പ (ഏഴ് പന്തിന് മൂന്ന്)യേയും മടക്കി അയച്ച് ഗൗതം കൊല്ക്കത്തയ്ക്ക് ഇരട്ട പ്രഹരമേല്പ്പിച്ചു. എട്ടാം ഓവറില് ക്രിസ് ലിന്നും (22 പന്തില് 18) മടങ്ങി. ശ്രേയസ് ഗോപാലിനായിരന്നു വിക്കറ്റ്. മൂന്ന് റണ്സ് മാത്രമെടുത്ത നിതീഷ് റാണയെ ജോഫ്ര ആര്ച്ചറും മടക്കിയതോടെ കൊല്ക്കത്ത 51ന് നാല് എന്ന നിലയിലായി.
പിന്നീട് ഒത്തുച്ചേര്ന്ന് ക്യാപ്റ്റന് ദിനേഷ് കാര്ത്തികും (38 പന്തില് 52) ശുഭ്മാന് ഗില്ലും (17 പന്തില് 28) കൊല്ക്കത്തയെ മുന്നോട്ട് നയിച്ചു. ഇരുവരും ആറാം കൂട്ടിച്ചേര്ത്തത് 55 റണ്സാണ്. അധികം വൈകാതെ ഗില്ലിനെ ആര്ച്ചര് പുറത്താക്കി. പിന്നാലെ കാര്ത്തികിനെ ബെന് ലോഫിനും മടക്കി അയച്ചു. സീലറെ ലോഫിന് മടക്കി അയച്ചു.
അവസാന ഓവറുകളില് ആേ്രന്ദ റസ്സലിന്റെ (25 പന്തില് 49) തകര്പ്പന് പ്രകടനം കൂടിയായപ്പോള് കൊല്ക്കത്തയുടെ സ്കോര് 165 കടന്നു. പിയൂഷ് ചാവ്ല റണ്സൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി കെ. ഗൗതം, ആര്ച്ചര്, ലോഫിന് എന്നിവര് രണ്ട് വിക്കറ്റ് വിക്കറ്റ് നേടി. ശ്രേയാസ് ഗോപാല് ഒരു വിക്കറ്റെടുത്തു.
