വാട്‌സണ്‍ 57 പന്തില്‍ 106 റണ്‍സ് നേടി പുറത്തായി.
പൂനെ: ഇന്ത്യന് പ്രീമിയര് ലീഗില് ചെന്നൈ സൂപ്പര് കിങ്സിനെതിരേ രാജസ്ഥാന് റോയല്സിന് 205 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ട്പ്പെട്ട് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് മുന് ഓസ്ട്രേലിയന് താരം ഷെയ്ന് വാട്സന്റെ സെഞ്ചുറിയാണ് തുണയായത്. അഞ്ച് വിക്കറ്റുകള് മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടായമത്. വാട്സണ് 57 പന്തില് 106 റണ്സ് നേടി പുറത്തായി. ഒമ്പത് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്സ്.
പരിക്കില് നിന്ന് മോചിതനായി തിരിച്ചെത്തിയ സുരേഷ് റെയ്ന 29 പന്തില് 46 റണ് നേടി. ഡ്വെയ്ന് ബ്രാവോ 16 പന്തില് 24 റണ്സ് നേടി പുറത്താവാതെ നിന്നു. അമ്പാട്ടി റായിഡു (12), എം.എസ്. ധോണി (5), സാം ബില്ലിങ്സ് (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്.
നേരത്തെ ടോസ് നേടിയ രാജസ്ഥാന് ക്യാപ്റ്റന് അജിന്ക്യ രഹാനെ ചെന്നൈയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. പൂനെയിലാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്. പരിക്കിന്റെ പിടിയിലായിരുന്നു സുരേഷ് റെയ്ന തിരിച്ചെത്തിയ മത്സരത്തില് 46 റണ്സെടുത്തു. ധോണി അഞ്ച് റണ്സിന് പുറത്തായി.
ഇരു ടീമുകളും ടീമില് രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാന് നിരയില് ഡാര്സി ഷോര്ട്ട്, ധവാല് കുല്ക്കര്ണി എന്നിവര്ക്ക് പകരം ഹെയിന്റിച്ച് ക്ലാസെന്, സ്റ്റുവര്ട്ട് ബിന്നി എന്നിവര് തിരിച്ചെത്തി. ചെന്നൈയില് ഹര്ഭജന് സിങ്്, മുരളി വിജയ് എന്നിവര്ക്ക് പകരം റെയ്നയും കരണ് ശര്മയും ഇടം നേടി. നാല് മത്സരങ്ങളില് രണ്ട് ജയമാണ് രാജസ്ഥാനുള്ളത്.
