ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു. 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 169 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു. 

തകര്‍പ്പന്‍ തുടക്കമാണ് മുംബൈ ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവും (31 പന്തില്‍ 38) ഇവിന്‍ ലെവിസും (42 പന്തില്‍ 60) മുംബൈക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യാദവ് പുറത്തായശേഷമെത്തിയര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 12), ക്രുനാല്‍ പാണ്ഡ്യ (7 പന്തില്‍ മൂന്ന്) നിരാശപ്പെടുത്തി. എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ (21 പന്തില്‍ 36)യുടെ ബാറ്റിങ്ങാണ് മാന്യമായ ടോട്ടിലേക്ക് നയിച്ചത്. 

എന്നാല്‍ രണ്ടു മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡാര്‍സി ഷോട്ടും ധവാല്‍ കുല്‍ക്കര്‍ണിയും ടീമില്‍ മടങ്ങിയെത്തി. എന്നാല്‍ മുംബൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരുവര്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.