ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയന്‍ സ്‌പിന്നറാണ് ഹെറാത്ത്. എക്കാലത്തെയും ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ എട്ടാമനും. കരിയറില്‍ ഹെറാത്തിന്‍റെ ആകെ വിക്കറ്റ് സമ്പാദ്യം...
ഗോള്‍: ശ്രീലങ്കന്‍ സപിന്‍ ഇതിഹാസം രങ്കണാ ഹെറാത്ത് വിരമിക്കുന്നത് ചരിത്രനേട്ടവുമായി. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയന്‍ സ്‌പിന്നറാണ് ഹെറാത്ത്. കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ എതിരാളികളായ ഇംഗ്ലണ്ടിന്‍റെ രണ്ട് ഇന്നിംഗ്‌സുകളും അവസാനിച്ചപ്പോള്‍ കരിയറില്‍ ഹെറാത്തിന്‍റെ ആകെ വിക്കറ്റ് സമ്പാദ്യം 433ലെത്തി.
ഗോള്‍ ടെസ്റ്റിനിടെ ഒരു വേദിയില്‍ നൂറ് വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം ഹെറാത്ത് സ്വന്തമാക്കിയിരുന്നു. കരിയറിലെ 93 ടെസ്റ്റുകളിലെ 170 ഇന്നിംഗ്‌സുകളിലാണ് താരം 433 വിക്കറ്റ് കൊയ്‌തത്. 127 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയതാണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ടെസ്റ്റില്‍ 34 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒമ്പത് ടെസ്റ്റുകളില്‍ രണ്ടിന്നിംഗ്സുകളിലുമായി 10 വിക്കറ്റ് നേട്ടവും പേരിലാക്കി.
ഓസ്‌ട്രേലിയക്കെതിരെ 1999ല്‍ ഗോളിലായിരുന്നു ഹെറാത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിനൊപ്പം എട്ടാമനായാണ് ഇതിഹാസ സ്‌പിന്നര്‍ കളിയവസാനിപ്പിക്കുന്നത്.
