ദില്ലി: പരിക്കിനെ തുടർന്ന് ശ്രീലങ്കൻ സ്പിന്നർ രങ്കണ ഹെരാത്തിനെ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്നും ഒഴിവാക്കി. പകരം വാൻഡേഴ്സെ എന്ന അരങ്ങേറ്റക്കാരനെ ടീമിൽ ഉൾപ്പെടുത്തി. ഡിസംബർ രണ്ടിനാണ് പരന്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.
കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഹെരാത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ആദ്യ ഇന്നിംഗ്സിൽ 67 റണ്‍സ് നേടി ലങ്കയ്ക്ക് നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചിരുന്നു. നാഗ്പൂരിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ സ്പിന്നർമാർ 13 വിക്കറ്റുകൾ നേടിയെങ്കിലും ഹെരാത്തിന് നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്.
