തിരുവനന്തപുരം: ഈ സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ സച്ചിന്‍ ബേബി നിയക്കും. രോഹന്‍ പ്രേമിന് പകരമാണ് സച്ചിന്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നത്.
സഞ്ജു സാംസണ്‍, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍ തുടവങ്ങിയര്‍ക്കൊപ്പം മറുനാടന്‍ താരങ്ങളായ അരുണ്‍ കാര്‍ത്തിക്, ജലജ് സക്‌സേന എന്നിവരും കേരള ടീമിലുണ്ട്.
ഡേവ് വാട്ട്‌മോറും ടിനു യോഹന്നാനുമാണ് പരിശീലകര്‍. ഒക്ടോബര്‍ ആറിന് ജാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഗുജറാത്ത് രാജസ്ഥാന്‍, ജമ്മുകശ്മീര്‍, സൗരാഷ്ട്ര, ഹരിയാന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.
