ജയ്പൂര്‍: ഗുജറാത്തും മുംബൈയുടെ തമ്മിലുള്ള രഞ്ജി ട്രോഫി ഫൈനലിനിടെ സെല്‍ഫിക്കായി ഫോണ്‍ നീട്ടിയ ആരാധകനോട് ആര്‍പി സിംഗ് അരിശം തീര്‍ത്തത് വ്യത്യസ്തമായ ശൈലിയില്‍. മത്സരത്തിനിടെ ബൗണ്ടറി ആര്‍പി സിംഗ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം.

ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് നല്‍കി വീണ്ടും ഗ്രൗണ്ടിലേക്ക് പ്രവേശിച്ച ആര്‍പി സിംഗിനോട് ഗ്യാലറിയിലിരുന്ന ആരു ആരാധകന്‍ സെല്‍ഫിക്കായി തന്റെ ഫോണ്‍ നീട്ടി. എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചുകയറി ഫോണ്‍ വാങ്ങിയ ആര്‍പി സിംഗ് ഫോണ്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് ഫില്‍ഡ് ചെയ്യാനായി പോയി.

ഗുജറാത്തിന്റെ ആദ്യ രഞ്ജി കിരീട നേട്ടത്തില്‍ ആര്‍ പി സിംഗ് നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഗുജറാത്തിനായി 18 വിക്കറ്റാണ് ആര്‍ പി സിംഗ് സീസണില്‍ വീഴ്ത്തിയത്. സെമിയില്‍ ജാര്‍ഖണ്ഡിനെതിരെ ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ പി ഫൈനലില്‍ നാലു വിക്കറ്റെടുത്തു. 31കാരനായ ആര്‍പി 2011ലാണ് അവസാനമായി ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.