ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ ദില്ലി കരകയറുന്നു. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദില്ലി ആറ് വിക്കറ്റ് നഷ്ത്തില്‍ 271 റണ്‍സെന്ന നിലയിലാണ്. 123 റണ്‍സുമായി ധ്രുവ് ഷോറെയും അഞ്ച് റണ്‍സുമായി വികാസ് മിശ്രയും പുറത്താകാതെ നില്‍ക്കുന്നു. ടോസ് നേടിയ വിദര്‍ഭ നായകന്‍ ഫെയ്സ് ഫസല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എഴ് തവണ രഞ്ജി ചാമ്പ്യരായിട്ടുണ്ട് ദില്ലി.

തുടക്കത്തിലെ തകര്‍ച്ച നേരിട്ട ദില്ലി ഒരവസരത്തില്‍ 99ന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഹിമ്മത്ത് സിംഗുമായി ചേര്‍ന്ന് 103 റണ്‍സ് പടുത്തുയര്‍ത്ത ധ്രുവ് ഷോറെയാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. ഹിമ്മത്ത് സിംഗ് 66 റണ്‍സും നിതീഷ് റാണയും റിഷഭ് പന്തും 21 റണ്‍സെടുത്തും പുറത്തായി. വിദര്‍ഭയ്ക്കായി ആദിത്യ താരയും രജനീഷ് ഗുര്‍ബാനിയും രണ്ട് വിക്കറ്റ് വീതവും സിദ്ധാര്‍ത്ഥ് നെരാല്‍, അക്ഷയ് വഖാരെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.