ജയ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഹരിയാന ഭേദപ്പെട്ട നിലയിൽ. ജയ്പ്പൂരില്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഹരിയാന ഒന്നാം ഇന്നിംഗ്സില്‍ 8 വിക്കറ്റിന് 227 റൺസെന്ന നിലയിലാണ്. നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാര്യറും മൂന്ന് വിക്കറ്റെടുത്ത വിനോദ് കുമാറുമാണ് ഹരിയാനയെ പിടിച്ചുനിര്‍ത്തിയത്. 51 റണ്‍സെടുത്ത് രോഹിത് പ്രമോദ് ശര്‍മയും 24 റണ്‍സെടുത്ത പാഹലുമാണ് ക്രീസില്‍.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹരിയാനയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. നാലു റണ്‍സെടുത്ത രോഹില്ലയെ സന്ദീപ് വാര്യര്‍ മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായ ഹരിയാന 104/6 ലേക്കും 188/8 ലേക്കും തകര്‍ന്നെങ്കിലും ഒമ്പതാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രോഹിത്-പാഹല്‍ സഖ്യം ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. സൈനി(21), ബിഷ്ണോയ്(21), ഹൂഡ(30), മോഹിത് ശര്‍മ(24) എന്നിവരും ഹരിയാനയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.