12 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ടി നടരാജനാണ് വിക്കറ്റ്. 12 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും ഒരു റണ്ണുമായി സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാന്‍ 342 റണ്‍സ് കൂടി വേണം.സ്കോര്‍ തമിഴ്നാട് 268, 252/7, കേരളം 152, 27/1.

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 369 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത തമിഴ്നാട് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മൂന്നാം ദിനം ബാറ്റിംഗിലിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

12 റണ്‍സെടുത്ത ജലജ് സക്സേനയുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ടി നടരാജനാണ് വിക്കറ്റ്. 12 റണ്‍സുമായി അരുണ്‍ കാര്‍ത്തിക്കും ഒരു റണ്ണുമായി സിജോമോന്‍ ജോസഫുമാണ് ക്രീസില്‍. അവസാന ദിവസം ഒമ്പത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാന്‍ 342 റണ്‍സ് കൂടി വേണം.സ്കോര്‍ തമിഴ്നാട് 268, 252/7, കേരളം 152, 27/1.

രണ്ടാം ഇന്നിംഗ്സിലും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഇന്ദ്രജിത്തിന്റെയും(92), കൗശിക്കിന്റെയും(59) മികവിലാണ് തമിഴ്നാട് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോറിലെത്തിയത്. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക്(1) രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. അഭിനവ് മുകുന്ദ്(33), ഷാരൂഖ് ഖാന്‍(34) എന്നിവരും തമിഴ്‌നാടിനായി തിളങ്ങി. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലു വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റെടുത്തു.