നോയ്ഡ: ഏകദിന ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്ഗാന്‍ സ്പിന്നിര്‍ റാഷിദ് ഖാന്‍. ഏകദിനത്തില്‍ അതിവേഗത്തില്‍ 50 വിക്കറ്റ് തികക്കുന്ന യുവതാരം എന്ന റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. 18 വയസ്സും 185 ദിവസവുമാണ് റാഷിദ് ഖാന്റെ പ്രായം. 1990ല്‍ പാക് പേസ് ബൗളര്‍ വഖാര്‍ യൂനസ് സ്ഥാപിച്ച റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ പഴങ്കഥയാക്കിയത്.
അയര്‍ലന്‍ഡിനെതിരെ നിര്‍ണായകമായ അഞ്ചാം വിക്കറ്റിലാണ് അഫ്ഗാന്‍ യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ വിലപ്പെട്ട നാല് വിക്കറ്റും റാഷിദ് ഖാന്‍ സ്വന്തമാക്കിയിരുന്നു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയാണ് ഐപിഎല്ലില്‍ സണ്‍ റൈസസ് ഹൈദ്രബാദിന്റെ താരം കൂടിയായ റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ 26 മത്സരങ്ങളില്‍ നിന്ന് റാഷിദ് ഖാന്റെ വിക്കറ്റ് നേട്ടം 53 ആയി ഉയര്‍ന്നു.
മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് അഫ്ഗാന്‍റെ വിജയം. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യം റഹ്മത്ത് ഖാന്‍ സെഞ്ച്വറി (108) മികവില്‍ അഫ്ഗാനിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ഇതോടെ പരമ്പര 3-2ന് അഫ്ഗാന്‍ സ്വന്തമാക്കി. നേരത്തെ ടി20 പരമ്പരയും അഫഗാനിസ്ഥാന്‍ വിജയിച്ചിരുന്നു.
